FLASH NEWS

ഓണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്ത് 25ന് ശമ്പളം ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സെപ്തംബര്‍ 20ന് . പുതുക്കിയ സമയക്രമം ഡൗണ്‍ലോഡ്സ്ില്‍Minority Pre Metric Scholarship ഓണ്‍ലൈന്‍ എന്‍ട്രി ആഗസ്റ്റ് 31 വരെയും Incentive to Girlsന്റേത് ആഗസ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു,
Primary Hi Tech Labs - Schools selected for pilot activities
SCHOOL PARLIAMENT ELECTION
First Terminal Exam Time Table
BROADBAND COMPLAINT REGISTRATION
Pre-Metric Scholarships 2017-18
TERMINAL SURRENDER ARREAR (Pay Revision 2014)Through SPARK
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


ഏയ്‌ഡഡ് സ്ക്കൂള്‍ അദ്ധ്യാപകര്‍ക്ക് എസ്.എസ്.എയില്‍നിയമനം - ബി.പി.ഒമാരാകാന്‍ അവസരം

ര്‍വ്വശിക്ഷാ അഭിയാനിലേക്കുള്ള അദ്ധ്യാപകവിന്യാസം  കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ക്ക് എസ്.എസ്.എയില്‍ നല്‍കുന്ന നിയമനം എയ്‍ഡഡ്  സ്കൂള്‍ അദ്ധ്യാപകര്‍ക്കു കൂടി ബാധകമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. എയ്‍ഡഡ്  സ്കൂള്‍ അദ്ധ്യാപകരെ എസ്.എസ്.എയിലേക്ക് നിയോഗിക്കുന്ന പക്ഷം ആവരുന്ന ഒഴിവുകളില്‍ ടീച്ചേഴ്സ് ബാങ്കില്‍ നിന്നുള്ളവരെ മാത്രമെ നിയമിക്കാവു എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
                   സംസ്ഥാനത്ത് വിവിധ ബി.ആര്‍.സികളിലേക്ക് ബി.പി.ഒ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം.
10 വര്‍ഷത്തില്‍ കുറയാതെ സര്‍വ്വീസുള്ള എച്ച്. എസ്. എ മാര്‍ക്കും ബിരുദധാരികളായ പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്.  അതത് ജില്ലകളിലുള്ളവര്‍ക്ക് മുന്‍ഗണന. മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം. ഔദ്യോഗിക വിലാസം , ജനനതീയതി .ജോലിയില്‍ പ്രവേശിച്ച തീയതി .സേവന കാലയളവ് ,വിദ്യാഭ്യാസ യോഗ്യത ,മാതൃവിദ്യാലയം ,ജോലിചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന നിശ്ചിത അപേക്ഷാഫോറം എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ,ജില്ലാ പ്രോജക്ട് ആഫീസര്‍ ,വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ജില്ല -ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍മാര്‍ എന്നിവരുടെ  ആഫീസുകളില്‍ നിന്നും ലഭ്യമാണ്.  അപേക്ഷകള്‍ സ്ഥാപന മേലധികാരി സര്‍വ്വീസ് ബുക്ക് പരിശോധിച്ച്  സാക്ഷ്യപ്പെടുത്തിയിരിക്കണം.  അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ജുണ്‍ 15 ആണ്. അപേക്ഷകള്‍ അയക്കേണ്ട  വിലാസം . Tje State Project Director,Sarva Shiksha Abhiyan ,SSA Bhavan,Nandavanam, Vikas Bhavan .P.O,Trivandrum -6950033