FLASH NEWS

OEC Lumpsum Grantന് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനസര്‍ക്കാരിന്റെ മികച്ച PTA അവാര്‍ഡിനുള്ള അപേക്ഷയും 2014-15വര്‍ഷം പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അധ്യാപകരുടെ മക്കള്‍ക്കുള്ള ദേശീയ അധ്യാപക ക്ഷേമഫൗണ്ടേഷന്‍ സ്കോള്ര‍ഷിപ്പ് വിശദാംശങ്ങളും ശാരീരികവൈകല്യമുള്ള ജീവനക്കാരുടെ സ്പെഷ്യല്‍ അലവന്‍സ് 1000രൂപയായി വര്‍ധിപ്പിച്ച ഉത്തരവിന്റെ പകര്‍പ്പും ഡൗണ്‍ലോഡ്‌സില്‍. സ്കൂളുകളില്‍ പ്രത്യേക അസംബ്ലിക്കു് നിര്‍ദ്ദേശം.Differentially Abled ജീവനക്കാരുടെ Special Allowance തുക 1000 രൂപയായി വര്‍ദ്ധിപ്പിച്ചു. ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യം. SSLC SAY പരീക്ഷാഫലം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ. സേ പരീക്ഷയില്‍ വിജയിച്ചവര്‍ക്കും ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കാനാവും. വിജയിക്കുന്നവര്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. എല്ലാ ജീവനക്കാരും SLI/GIS പാസ്‌ബുക്കുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അവ ബന്ധപ്പെട്ട DDOമാര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ ;.
SSLC SAY RESULT 2017-18
SSLC RESULT ANALYSER
OEC Premetic Scholarship
സമഗ്ര - E Resource Portel
‍LINK AADHAAR WITH PAN
PRICE LIST OF TEXT BOOKS 2017-18
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(Updated with New Forms)

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


ശാസ്ത്ര ലോകത്തിലെ ഉരുക്ക് വനിത ..... ഒരു ഓര്‍മ്മക്കുറു പ്പ്

ജൂലൈ4 മാഡം ക്യുറി ദിനം- സയന്‍സ് ക്ലബ്ബു വിവിധ പരിപാടികളുമായി ആചരിക്കുന്നു
ശാസ്ത്രത്തിന്റെചരിത്രത്തില്‍മഹാശാസ്ത്രജ്ഞന്മാര്‍മേരി ഡോവ്സ്കാക്യുറിയെക്കുറിച്ച് ഇങ്ങനെ കൊത്തിവെച്ചു; "A TRUELY REMARKABLE IN THE HISTORY OF SCIENCE" . . ഒരുനാള്‍ വിശപ്പ്‌സഹിക്കാതെ തളര്‍ന്നു വീണ മേഡംക്യുറി,പിന്നീടൊരുനാള്‍ ശാസ്ത്ര ലോകത്തിന്റെഗതി തന്നെ മാറ്റിമറിച്ചു എന്നത് ഒരു പക്ഷെഏവര്‍ക്കും അവിശ്വസിനീയമായകാര്യമായിരിക്കാം. ജീവിതത്തില്‍ കൊത്തിവെച്ചലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാത്ത കഠിനപ്രയത്നവും നിശ്ചയദാര്‍ഡ്യവും അവരെശാസ്ത്രത്തിന്റെ രക്ഷകയാക്കി.

അത്യുത്തമ നേട്ടത്തിന്റെയും, വിനയത്തിന്റെയും,മഹത്വത്തിന്റെയും മാതൃകയാണ് മേരി പിയറിദമ്പതികള്‍. തളരാത്ത മനസ്സുമായി ചോര്‍ന്നൊലിച്ച "പരീക്ഷണ ശാലയില്‍" അവള്‍ അധ്വാനിക്കുമ്പോള്‍പ്രിയതമക്ക് കൂട്ടായി ഉപദേശങ്ങളൊടെ പിയറിക്യുറി എന്ന മഹാനായശാസ്ത്രജ്ഞനമുണ്ടായിരുന്നു. ഭാവി തലമുറയ്ക്ക്വേണ്ടി ജീവന്‍ തന്നെ ഹോമിച്ച ഒരുപ്രതിഭയായിരുന്നു മേരി ക്യുറി.പത്തൊന്‍പതാംനൂറ്റാണ്ടിലെ ശാസ്ത്രവികാസ ചരിത്രത്തിലെഏറ്റവും നിര്‍ണായകമായ കണ്ടുപിടിത്തമാണ്റേഡിയം.ഇതിനായി തന്റെ ജീവിതം മുഴുവന്‍അര്‍പ്പിച്ച മേരിയുടെ അര്‍പ്പണ ബോധത്തിന്റെഫലമായാണ്‌ റേഡിയം എന്ന അത്ഭുത മൂലകംപിറവിയെടുത്തത്
.യൂറോപ്പ് ഭൂഖണ്ടത്തില്‍ഡോക്ടറേറ്റ് നേടിയ ആദ്യ വനിത,നോബല്‍ സമ്മാനംനേടുന്ന പ്രഥമ വനിത,രണ്ടു പ്രാവശ്യം രണ്ടുവിഷയങ്ങള്‍ക്കായി നോബല്‍ സമ്മാനം നേടുന്നപ്രഥമ വനിത,തുടങ്ങിയ അത്യപൂര്‍വമായനേട്ടങ്ങള്‍ക്ക്‌ ഉടമയായിരുന്നു റേഡിയത്തിന്റെയുംപൊളൊനിയത്തിന്റെയും മാതാവ്‌ .
1867
 നവംബര്‍ 7 ന്‌ പോളണ്ടിലെ കുലീനമായ ഒരുകുടുംബത്തിലാണ് മരിയ സ്ക്ലോടോവ്സ്കാ എന്നമേരി ക്യുറി ജനിച്ചത്‌. പിതാവ് വ്ളാദിസ്ലാവ്സ്ക്ലോടോവ്സ്കാ. മാതാവ്‌ ബ്രോണിസ്ലസ്ക്ലോടോവ്സ്കാ. ഏറ്റവും ഇളയതും അഞ്ചാമത്തെകുട്ടിയുമായ മരിയയുടെ ജനനം മാഡംസ്ക്ലോടോവ്സ്കായുടെ ആരോഗ്യം പാടെതകര്‍ത്തു.1876 ല്‍ വിഷജ്വരം ബാധിച്ച് മേരിയുടെമൂത്ത സഹോദരി സോസിയ മരണമടഞ്ഞു. എന്നാല്‍ഒരു ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മായും മുമ്പേമറ്റോന്ന് അവരെ തേടിയെത്തി. രണ്ടു വര്‍ഷംകഴിഞ്ഞ് 1878 ല്‍ ക്ഷയരോഗം മൂര്‍ചിച്ചു മാഡംസ്ക്ലോടോവ്സ്കയും മരണമടഞ്ഞു. 
രണ്ടുദുരന്തങ്ങളും അവള്‍ക്കേല്പിച്ചത് നഷ്ടങ്ങളുടെകനത്ത ആഘാതമായിരുന്നു. ബ്രോണിയ, ഹെലെന്‍,ജോസഫ്‌, മേരി, അച്ഛന്‍ വ്ളാദിസ്ലാവ്സ്ക്ലോടോവ്സ്കാ ഇത്രയും പേരടുങ്ങുന്നവരായിസ്ക്ലോടോവ്സ്കാ കുടുംബം ചുരുങ്ങി. അമ്മയുടെമരണശേഷം അച്ഛന്റെ ജോലിയും നഷ്ട്ടപ്പെട്ടു.തുടര്‍ന്നവര്‍ ദാരിദ്രത്തിന്റെ കയത്തിലേക്ക് തെന്നിവീണു. പഠിക്കാനുള്ള മോഹത്തോടെ മേരിജോലിക്ക് പോയി. ബ്രോണിയ പാരിസ്സിലക്ക്പഠിക്കാന്‍ പോവുകയും ചെയ്തു. പിന്നീട്ബ്രോണിയ ഒരു ഡോക്ടറെ വിവാഹം കഴിച്ചു.തുടര്‍ന്ന് അവരുടെ ക്ഷണപ്രകാരം മേരിപാരിസിലേക്ക് യാത്രയായി. ചേച്ചി ബ്രോണിയയുടെ കൂടെ താമസിച്ച മേരി അവിടത്തെ സന്തോഷവും മറ്റും തന്റെ പഠനത്തിനു വിലങ്ങാവും എന്ന് കണ്ട് മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റി. പിന്നീട് കടക്കെണിയില്‍ വലയുന്ന അച്ഛനെ അധികംബുദ്ധിമുട്ടിക്കില്ലെന്നു തീരുമാനിച്ച് തന്റെ ഒരു ദിവസത്തെ ഭക്ഷണം കുറച്ചു ചെറിപ്പഴങ്ങളായിചുരുക്കി. പുസ്തകങ്ങളുടെ ഓരോ താളും കാര്‍ന്നു തിന്നുകൊണ്ട്‌ വിജ്ഞാനത്തിന്റെ സാഗരത്തിലേക്ക് വിശപ്പും ദാഹവും മറന്നു ആഴ്ന്നിറങ്ങി. സ്വയം ജോലി ചെയ്തു ആരെയും കഷ്ടപെടുത്താതെ ജീവിക്കാന്‍ ആഗ്രഹിച്ച മേരി ബിരുദാനന്ദ ബിരുദം കരസ്ഥമാക്കിയത് തനിക്കേറ്റവും പ്രിയപ്പെട്ട അച്ഛനോട് പോലും പറയാതെയാണ്. അങ്ങനെഒരിക്കല്‍ മേരിയും പിയറിയും തമ്മില്‍ കാണാന്‍ ഇടയായി. 1895 ജൂലൈ 26 മേരിയുടെയും, ഒപ്പം ശാസ്ത്രത്തിന്റെയും ചരിത്രത്തില്‍ നിര്‍ണായകമായ ദിനമായിരുന്നു. വെറും ഒപ്പുവയ്ക്കലിലൂടെ മറ്റു കോലാഹലങ്ങളില്ലാതെ അന്ന് ക്യുറി ദമ്പതിമാര്‍ ഉണ്ടായി. മേരിയുടെ ബുദ്ധിയില്‍ എന്നുംഅത്ഭുതപ്പെട്ടിരുന്ന പിയറി അവള്‍ക്കു തങ്ങും തണലുമായി തന്റെ ജീവിതാന്ത്യം വരെ നിലകൊണ്ടു. 

വിവാഹത്തിന് ശേഷം ഡോക്റ്ററേറ്റ് ലക്ഷ്യമാക്കിമേരി റേഡിയോ ആക്ടിവതയെ കുറിച്ച്പഠനംനടത്താന്‍ തുടങ്ങി. അതിന്റെ ഫലമായികഠിനപ്രയത്നത്തിലൂടെ പ്ലീച് ബെഡില്‍ നിന്നുംഅയിര്തിരിച്ച് പൊളോണിയവും അതിനെക്കാള്‍നൂറിരട്ടി റേഡിയോ ആക്ടിവതയുള്ള റേഡിയവുംക്യുറി
ദമ്പതികള്‍ കണ്ടെത്തി. ശാസ്ത്രലോകത്തെ ആകമാനംഅത്ഭുതപ്പെടുത്തിയ  കണ്ടുപിടിത്തത്തെ തുടര്‍ന്ന്നോബല്‍ സമ്മാനം ഇരുവരെയും തേടിയെത്തി.റേഡിയേഷന്‍ മൂലം കൈ മുഴുവന്‍വ്രണവുമായിഒരസ്ഥികൂടത്തെ പോലെ നടന്നകലുന്നപിയറിക്യുറിയെ സുഹൃത്തുക്കള്‍ ദു :ഖത്തോടെയുംആദരവോടെയും നോക്കി കണ്ടു. മേരിയുടെഅവസ്ഥയും ഭിന്നമായിരുന്നില്ല. ഒരിക്കല്‍ മേരിയെഇന്റര്‍വ്യൂ ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ കണ്ടത്ചറപറന്ന മുടിയുമായിപണിയെടുക്കുന്ന ഒരുസ്ത്രീയെയാണ്. വേലക്കരിയാണെന്നാണ് ലേഖകന്‍അവരെ കണ്ടു വിചാരിച്ചത്. എളിമയുടെ മൂര്‍ത്തിഭാവമാണ് മേരി എന്ന്  സന്ദര്‍ഭം തെളിയിക്കുന്നു.

ഒരു ദുരന്തം കുതിരവണ്ടിയുടെ രൂപത്തില്‍ വന്നുപിയറിയുടെ ജീവന്‍ തട്ടിയെടുത്തു. അങ്ങനെ 1906ല്‍ആ മഹാപ്രതിഭ മരണമടഞ്ഞു. തുടര്‍ന്ന് പ്രജ്ഞനഷ്ട്ടപ്പെട്ടവളെ പോലെയായി മേരി.എന്നാല്‍ഒരാശ്വാസമെന്നവണ്ണം മറ്റൊരുപരീക്ഷണത്തിനും മേരിക്ക് നോബല്‍ സമ്മാനംലഭിച്ചു. മൂത്തമകള്‍ ഐറീന്‍ ക്യുറി അമ്മയുടെ പാതപിന്തുടര്‍ന്നപ്പോള്‍ ഇളയ മകള്‍ ഈവ് ക്യുറിപേരെടുത്തത്സംഗീതത്തിലും സൗന്ദര്യത്തിലുംഎഴുത്തിലുമായിരുന്നു. ഒരായുസ്സ് മുഴുവന്‍റേഡിയേഷന്‍ ഏറ്റുവാങ്ങിഒടുവില്‍രക്താര്‍ബുദത്തിനും'ഉടമയായി' 1934 ജൂലായി 4 ന്‌ശാസ്ത്രലോകത്തെ ആകമാനം പ്രകമ്പനംകൊള്ളിച്ചആ അത്ഭുതവനിത യാത്രയായി.ശാസ്ത്രത്തിനൊപ്പം അതിന്റെ വേദനകള്‍ക്കൊപ്പംസഞ്ചരിക്കാന്‍ മേരി ക്യുറിക്ക്എന്നുംകഴിഞ്ഞിരുന്നു.ആഹ്ലാദത്തിന്റെമധുരവും,കണ്ണീരിന്റെ ഉപ്പും,സാഹസികതയുടെഎരിവും കലര്‍ന്ന മരിയ സ്ക്ലോടോവ്സ്കാക്യുറിയുടെ  ജീവിത കഥ ഏതൊരു കുട്ടിക്കുംപ്രചോദനവും,ഉള്‍ക്കാഴ്ചയും ലക്ഷ്യബോധവുംപകരുന്നതാണ്

മനോജ്‌.ആര്‍ കെ വി എസ് എച്ച് എസ് മുതുകുളം 

No comments:

Post a Comment