FLASH NEWS

OEC Lumpsum Grantന് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനസര്‍ക്കാരിന്റെ മികച്ച PTA അവാര്‍ഡിനുള്ള അപേക്ഷയും 2014-15വര്‍ഷം പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അധ്യാപകരുടെ മക്കള്‍ക്കുള്ള ദേശീയ അധ്യാപക ക്ഷേമഫൗണ്ടേഷന്‍ സ്കോള്ര‍ഷിപ്പ് വിശദാംശങ്ങളും ശാരീരികവൈകല്യമുള്ള ജീവനക്കാരുടെ സ്പെഷ്യല്‍ അലവന്‍സ് 1000രൂപയായി വര്‍ധിപ്പിച്ച ഉത്തരവിന്റെ പകര്‍പ്പും ഡൗണ്‍ലോഡ്‌സില്‍. സ്കൂളുകളില്‍ പ്രത്യേക അസംബ്ലിക്കു് നിര്‍ദ്ദേശം.Differentially Abled ജീവനക്കാരുടെ Special Allowance തുക 1000 രൂപയായി വര്‍ദ്ധിപ്പിച്ചു. ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യം. SSLC SAY പരീക്ഷാഫലം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ. സേ പരീക്ഷയില്‍ വിജയിച്ചവര്‍ക്കും ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കാനാവും. വിജയിക്കുന്നവര്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. എല്ലാ ജീവനക്കാരും SLI/GIS പാസ്‌ബുക്കുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അവ ബന്ധപ്പെട്ട DDOമാര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ ;.
SSLC SAY RESULT 2017-18
SSLC RESULT ANALYSER
OEC Premetic Scholarship
സമഗ്ര - E Resource Portel
‍LINK AADHAAR WITH PAN
PRICE LIST OF TEXT BOOKS 2017-18
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(Updated with New Forms)

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


ഹിരോഷിമക്ക് ഒരു ഓര്‍മ്മക്കുറുപ്പ്


ഇതുപോലെ ഇനിയും ഉണ്ടാകാതിരിക്കട്ടെ ..........


രണ്ടാം ലോക യുദ്ധത്തിന്റെ അവസാനനാളുകള്‍ ഞായറാഴ്ച്ച പ്രാര്‍ത്ഥന കഴിഞ്ഞു വിശ്രമത്തിന്റെ ആലസ്സ്യത്തില്‍നിന്നും തിങ്കളാഴ്ച്ചയിലേക്ക് ജപ്പാന്‍ ഉണര്‍ന്നു
അന്ന്  കിഴക്കേ ചക്രവാളത്തില്‍ സുര്യന്‍ എപ്പോഴേ ഉദിച്ചു കഴിഞ്ഞിരിക്കുന്നു.   വമ്പന്‍മാരായ ജര്‍മനിയും ഇറ്റലിയും അടിയറവു പറഞ്ഞു കഴിഞ്ഞിരിന്നു.ഇനിയുള്ളത്  ജപ്പാന്‍ മാത്രം.ചുറ്റും ഉള്ള നഗരങ്ങളില്‍ നാള്‍ ഇതുവരെ കനത്ത ആക്രമണങ്ങള്‍ നേരിട്ടെങ്കിലും കര നാവിക സേനയുടെ ആസ്ഥാനമായ ഹിരോഷിമയില്‍ അന്നുവരെ ആക്രമണങ്ങള്‍ കുറവായിരിന്നു. എങ്കിലും അവിടത്തെ ജനങ്ങള്‍ ജാഗരൂകര്‍ ആയിരിന്നു. എന്നെക്കിലും തങ്ങളെയും ആക്രമിക്കും എന്ന് അവര്‍ക്ക് നല്ല ഉറപ്പു ഉണ്ടായിരിന്നു. അതിനു വേണ്ടി പല മുന്‍കരുതലുകളും സ്വികരിച്ചിരിന്നു. ആ ദിവസം സമയം 8 .15 ആയപ്പോ തങ്ങളുടെ മുകളിലുടെ ഒരു അമേരിക്കന്‍ യുദ്ധവിമാനം പറന്നപ്പോ, വീടുജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രികളും നിരത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ അടക്കം വരുന്ന ലക്ഷകണക്കിന് വരുന്ന ജാപ്പനീസ്‌ ജനങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ല അത് തങ്ങളുടെ അവസാന നിമിഷം ആണെന്ന്. ചരിത്രത്തിലെ ഏറ്റവും പൈശാചികമായ ആക്രമണം അന്ന് ആയിരിന്നു, ഓഗസ്റ്റ്‌ 6 1945 . ലോകത്തെ ആദ്യത്തെ അണുബോംബ് ആക്രമണം.കൂടുതല്‍ വായിക്കാന്‍ read more click ചെയ്യു

കൂട്ടക്കുരുതിക്കുള്ള  വിസില്‍ മുഴങ്ങി .............
.
വെസ്റ്റ് പസ ഫിക്കിലെ ടിനിയനിലുള്ള നോര്‍ത്ത് ഫീല്‍ഡ് എയര്‍ബെയ്സില്‍ നിന്നായിരുന്നു വിമാനം മരണ മരുന്നായ  ബോംബുമായി പുറപ്പെട്ടത്. കേണല്‍ പോള്‍ ടിബറ്റ് സ് ആയിരുന്നു മനുഷ്യ ജീവന്റെ വില എണ്ണാനുള്ള വിമാനത്തിന്റെ   പൈലറ്റ് അണുബോംബ് വഹിച്ചുകൊണ്ട് ഹിരോഷിമയിലെത്തിയ വിമാനത്തിന്‍റെ പേര് എനോല ഗെ. എനോല ഗെ വിമാനത്തിനൊപ്പം രണ്ടു ബി 29 വിമാനങ്ങളും അകമ്പടിയായി പോയി. മേജര്‍ ചാള്‍സ് ഡബ്ളിയു സീനി പൈലറ്റാ യ ദ് ഗ്രെയ്റ്റ് ആര്‍ട്ടിസ്റ്റ്, ക്യാപ്റ്റന്‍ ജോര്‍ജ് മര്‍ക്വാഡട്ട് കമാന്‍ഡ് ചെയ്തിരു ന്ന ഫോട്ടൊഗ്രഫി എയര്‍ക്രാഫ്റ്റ് എന്നിവയായിരു ന്നു അത്. ഫോട്ടൊഗ്രഫി എയര്‍ക്രാഫ്റ്റ് പിന്നീടു നെസസറി ഈവിള്‍ എന്ന് അറിയപ്പെട്ടു. മൂന്നു വിമാനങ്ങ ളും മൂന്നു വഴിക്കാണു സഞ്ചരിച്ചത്.മരണക്കുരുതിക്ക് കൂട്ടുപോയവരാണ്  ഇവര്‍  ജാപ്പനീസ് വോള്‍ക്കാനൊ ദ്വീപായ ലോ ജിമയില്‍ എത്തിയപ്പോള്‍ ഇവ ഒരുമിച്ച് യാത്ര തുടര്‍ന്നു

ഇന്നും മരണം മണക്കുന്ന ഹിരോഷിമയിലേക്ക് ...........


ജപ്പാന്‍റെ പടിഞ്ഞാറു ഭാഗത്തു എല്ലാം നിശ്ച്ച്ചയിച്ച്ച് ഉറപ്പിച്ച  വിമാനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ, ജപ്പാനിലെ റഡാറുകള്‍ കൊലയാളി വിമാനങ്ങളുടെ സാന്നിധ്യം തിരിച്ചറി ഞ്ഞു. എന്നാല്‍ ചെറിയ വിമാനങ്ങള്‍ ആയിരുന്നതിനാല്‍ അവയെ തടയാനു ള്ള നടപടികള്‍ ഉണ്ടായില്ല. ഇന്ധനവും എയര്‍ക്രാഫ് റ്റും ലാഭിക്കാനായി എത്തു ന്ന ചെറുവിമാനങ്ങളെ തടസപ്പെടുത്തേണ്ട എന്നു നേരത്തേ ജപ്പാന്‍ തീരുമാനിച്ചിരുന്നു. എന്നാലും, ബോംബര്‍ വിമാനങ്ങള്‍ ആകാശത്തെത്തിയ വിവരം റേഡിയോയിലൂടെ ജനങ്ങളെ അറിയിച്ചു. ആ സന്ദേശം ഇനി ഓര്‍മ്മയിലുണ്ടാകില്ല എന്ന് അവര്‍ അറിഞ്ഞിരിക്കില്ല  സുരക്ഷിതമായ സ്ഥലത്തേക്കു മാറണമെന്ന് ഉടന്‍ തന്നെ അറിയിപ്പുണ്ടായി. 

പ്രതികാരത്തിന്റെ മരണക്കയര്‍താഴേക്ക്‌ വീഴുന്നു .......

എല്ലാം മുന്‍കൂടി തീരുമാനിച്ചുറപ്പിച്ച പോലെ തന്നെ സംഭവിച്ചു. രാവിലെ 8.15നു ഹിരോഷിമയുടെ മുകളില്‍ ബോംബ് സ്വതന്ത്രമാക്കി. അറുപതു കിലോഗ്രാം തൂക്കം വരുന്ന ഗണ്‍ ടൈപ്പ് ഫിഷന്‍ വെപ്പണായിരുന്നു അത്. വിമാനത്തില്‍ നിന്ന് വേര്‍പ്പെടുത്തി നാല്‍പ്പത്തിമൂന്നു സെക്കന്‍ഡുകള്‍ക്കകം നഗരത്തില്‍ ബോംബ് പതിച്ചു. അപ്പോഴേക്കും വിമാനം പതിനൊന്നു മൈല്‍ ദൂരത്ത്എത്തിയിരുന്നു. 
അമേരിക്കയില്‍ പേള്‍ തുറമുഖത്ത് ജപ്പാന്‍ നടത്തിയ ആക്രമണത്തിന്റെ പ്രതികാരം എന്നവണ്ണം ആയിരിന്നു ഈ അണുബോംബ് ആക്രമണം. ലിറ്റില്‍ ബോയ്‌ എന്നാ വിളിപേരില്‍ അറിയപെട്ട ആ ബോംബ്‌ ഒരു ബോയിംഗ് ബി-29 വിമാനത്തില്‍ ഹിരോഷിമയുടെ മുകളില്‍ ഇടുമ്പോള്‍ അത് വരുത്താന്‍ പോകുന്ന നാശനഷ്ട്ടത്തിന്റെ അളവ് എത്ര മാത്രം ആയിരിക്കും എന്ന് ആര്‍ക്കും വലിയ നിശ്ചയം ഉണ്ടായിരുന്നില്ല. ആ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള എല്ലാം വെറും ചാരമായി പോയി. അതിന്‍റെ ചൂടില്‍ കല്ലും മണ്ണും മനുഷ്യനും ആവിയായി പോയി. അതില്‍ നിന്ന് ഉണ്ടായ അണുപ്രസരണത്തിന്റെ ദുഷ്യഫലം അടുത്ത തലമുറ വരെ അനുഭവിക്കുന്നു.

ഒന്നും അറിയാതെ ആനിമിഷങ്ങള്‍ ..............

എന്താണു സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല. ജാപ്പനീസ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ ഹിരോഷിമ സ്റ്റേഷന്‍റെ പ്രവര്‍ത്തനം നിലച്ചു. പ്രക്ഷേപണം തടസപ്പെട്ടു. ഫോണ്‍ വഴി പ്രക്ഷേപണം പുനഃസ്ഥാപിക്കന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സൈന്യത്തിനും ഭരണാധികാരികള്‍ക്കുമുണ്ടായിരുന്ന വാര്‍ത്താവിനിമയ സംവിധാന ങ്ങളെല്ലാം തകര്‍ന്നു. ഹിരോഷിമയിലേക്കുള്ള ടെല ഗ്രാഫ് ലൈന്‍ ഓഫ് ആയി. ആര്‍ക്കും ഹിരോഷിമയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥ. ബോംബ് സ്ഫോ ടനമുണ്ടായി എന്ന അഭ്യൂ ഹം പടര്‍ന്നു. നേരിട്ടു ബന്ധപ്പെടാന്‍ കഴിയാതായപ്പോള്‍ ഒരാളെ ഹിരോഷിമയിലേക്ക് അയയ്ക്കാന്‍ തന്നെ സൈനിക മേധാവികള്‍ തീരുമാനിച്ചു. മൂന്നു മണിക്കൂര്‍ നേരത്തെ യാത്രയ്ക്കുശേഷം ഒരു ഉദ്യോഗ സ്ഥന്‍ ഹിരോഷിമയ്ക്കു നൂറു മൈല്‍ അകലെ എത്തുമ്പോള്‍ത്തന്നെ പുകപടലങ്ങള്‍ കണ്ടു. നഗരത്തിന്‍റെ പടിഞ്ഞാറന്‍ തീരത്തിറങ്ങി ആ ഉദ്യോഗസ്ഥന്‍. ഹിരോഷിമയിലെ കാര്യങ്ങള്‍ അധികൃതരെ വിളിച്ചറിയിച്ചു. 

ഹിരോഷിമയിലെ അണുബോംബ് ആക്രണത്തില്‍ ആദ്യത്തെ മൂന്നു നാലു മാസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 90,000 മുതല്‍ 1,66,000 പേര്‍.  കൊലയാളിയുടെ കലി തിര്‍ന്നില്ല   മൂന്ന് ദിവസം കഴിഞ്ഞു നാഗസാക്കിയിലും ഇട്ടു അവര്‍ ഒരു അണുബോംബ്. പുറകെ ജപ്പാന്‍ അടിയറവു പറഞ്ഞു. യുദ്ധം അവസാനിച്ചു. നിമിഷനേരം കൊണ്ട് ലോകം അവസാനിപ്പിക്കാന്‍ ശേഷി ഉള്ള അണുവായുധതിന്റെ യുഗം അന്ന് പിറവി എടുത്തു. പിനിട് ലോകം അണുവായുധം എന്ന് കേള്‍ക്കുമ്പോ ഓര്‍ക്കും ഹിരോഷിമയിലെയും  നാഗസാക്കിയിലെയും ആ പൈശാചിക ആക്രമണത്തെ. മരവിച്ച മനസ്സോടെ

ജീവത്മാക്കളും പരമാത്മക്കളും ...........

അണുസ്ഫോടന ത്തിന്‍റെ വികിര ണം ബാധിച്ചയാളുകള്‍ അറിയപ്പെടുന്നതു ഹിബാക്കുഷ           എന്നാ ണ്. സ്ഫോടനം ബാധിച്ച ജന ങ്ങള്‍ എന്നു തന്നെയാണ് ഈ ജാപ്പനീസ് വാക്കിന്‍റെ അര്‍ഥം. ഹിരോഷിമയിലും നാഗസാക്കിയിലുമുള്ള യുദ്ധസ്മാരകങ്ങളില്‍ ഹിബാക്കുഷകളുടെ പേരുകള്‍ എഴുതിവച്ചിട്ടുണ്ട്. അണുബോംബ് ദുരന്തത്തിന്‍റെ എല്ലാ വാര്‍ഷികദിന ത്തിലും ഇവിടെ പുതിയ പേരുകള്‍ എഴുതിച്ചേര്‍ക്കുന്ന പതി വ് ഇപ്പോഴും തുടരുന്നു. അതായത്, ആറു പതിറ്റാണ്ടു മുമ്പുണ്ടായ ബോംബ് സ്ഫോടന ത്തിന്‍റെ ദുരിതവുമായി ഇപ്പോ ഴും ജപ്പാനില്‍ ആളുകള്‍ ജീവിച്ചിരിക്കുന്നു. രണ്ടു സ്മാരകങ്ങളിലുമായി ഇതുവരെ പേര് എഴുതിച്ചേര്‍ക്കപ്പെട്ട ഹിബാക്കുഷകളുടെ എണ്ണം 4,20,000. ഹിരോഷിമയില്‍ 2,69,446ഉം, നാഗസാക്കിയില്‍ 1,52,276ഉം. 

ഹിരോഷിമയിലേയും ഒപ്പം നാഗസാക്കിയിലേയും ബോംബ് വര്‍ഷത്തിന് ഇരയായവര്‍ അറിയപ്പെടുന്നതു നിജു ഹിബാക്കുഷ എന്ന്. രണ്ടു ബോംബിങ്ങുകളുടേയും വികിരണങ്ങള്‍ക്ക് ഇരയായ മനുഷ്യന്‍ എന്ന് ഓദ്യോഗികമായി ആദ്യം സ്ഥിരീകരിച്ചത് സുതോമു യമാഗുച്ചി എന്നയാളെയാണ്. ഹിരോഷിമയില്‍ ബോംബ് വര്‍ഷിക്കുമ്പോള്‍ ബിസിനസ് ടൂറിന്‍റെ ഭാഗമായി അദ്ദേഹം അവിടെയുണ്ടായിരു ന്നു. അദ്ദേഹത്തിനു ഗുരുതര മായി പൊള്ളലേറ്റു.  മുറിവുകളുമായി ജന്മനഗരമായ നാഗ സാക്കിയിലേക്കു മടങ്ങിപ്പോ യി സുതോമു. ഓഗസ്റ്റ് 9നു നാഗസാക്കിയില്‍ അണുബോം ബ് വര്‍ഷിക്കുമ്പോള്‍ അതിന്‍റെ ആഘാതങ്ങളും സുതോമിവിന് ഏറ്റു. 2010 ജനുവരി നാലിനു തൊണ്ണൂറ്റിമൂന്നാം വയസില്‍ വയറില്‍ ക്യാന്‍സര്‍ വന്നാണു സുതോമു മരണത്തിനു കീഴടങ്ങിയത്
നാഗസാക്കിയെ തകര്‍ത്തത് ഫാറ്റ്മാന്‍

ഹിരോഷിമയിലെ അണുബോംബ് സ്ഫോടനം കഴി ഞ്ഞ് രണ്ടു ദിവസ ത്തിനു ശേഷം 1945 ഓഗസ്റ്റ് ഒമ്പതിനാണു നാഗസാക്കിയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. നാഗ സാക്കിയില്‍ വര്‍ഷിച്ച ബോം ബ് അറിയപ്പെടുന്നത് ഫാറ്റ് മാന്‍ എന്ന പേരില്‍. നാഗ സാക്കി സമയം രാവിലെ പതിനൊന്നു മണിക്കായിരുന്നു ബോംബ് വര്‍ഷം. നിരവധി പേര്‍ക്കു പരുക്കേറ്റു. മരണ സംഖ്യ കൃത്യമായി ഇപ്പോഴും വ്യക്തമല്ല. വികിരണത്തിന്‍റെ വിപത്തുകള്‍ തലമുറകളോളം പേറിയവരും എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയുണ്ടായിരുന്നു.

നിലത്തു നിന്ന് 1652 അടി ഉയരത്തില്‍ വച്ചാണു ബോംബ് പൊട്ടിത്തെറിച്ചത്. നാഗസാ ക്കി നഗരത്തെ ഛിന്നഭിന്നമാക്കിക്കളഞ്ഞു സ്ഫോടനം. ജപ്പാന്‍റെ പ്രധാനപ്പെട്ട തുറമുഖ നഗരമാണു നാഗസാക്കി. നാഗസാക്കിയിലും ബോംബ് വര്‍ഷമുണ്ടായതോടെ രണ്ടാം ലോകമഹായുദ്ധത്തില്‍ കീഴടങ്ങാന്‍ ജപ്പാനു മേല്‍ സമ്മര്‍ദം മുറുകി. നാഗസാക്കി ബോംബ് വര്‍ഷത്തിനു മൂന്നു ദിവസത്തിനു ശേഷം ജപ്പാന്‍ കീഴടങ്ങുന്നതായി പ്രഖ്യാപിച്ചു.


No comments:

Post a Comment