FLASH NEWS

OEC Lumpsum Grantന് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനസര്‍ക്കാരിന്റെ മികച്ച PTA അവാര്‍ഡിനുള്ള അപേക്ഷയും 2014-15വര്‍ഷം പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അധ്യാപകരുടെ മക്കള്‍ക്കുള്ള ദേശീയ അധ്യാപക ക്ഷേമഫൗണ്ടേഷന്‍ സ്കോള്ര‍ഷിപ്പ് വിശദാംശങ്ങളും ശാരീരികവൈകല്യമുള്ള ജീവനക്കാരുടെ സ്പെഷ്യല്‍ അലവന്‍സ് 1000രൂപയായി വര്‍ധിപ്പിച്ച ഉത്തരവിന്റെ പകര്‍പ്പും ഡൗണ്‍ലോഡ്‌സില്‍. സ്കൂളുകളില്‍ പ്രത്യേക അസംബ്ലിക്കു് നിര്‍ദ്ദേശം.Differentially Abled ജീവനക്കാരുടെ Special Allowance തുക 1000 രൂപയായി വര്‍ദ്ധിപ്പിച്ചു. ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യം. SSLC SAY പരീക്ഷാഫലം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ. സേ പരീക്ഷയില്‍ വിജയിച്ചവര്‍ക്കും ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കാനാവും. വിജയിക്കുന്നവര്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. എല്ലാ ജീവനക്കാരും SLI/GIS പാസ്‌ബുക്കുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അവ ബന്ധപ്പെട്ട DDOമാര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ ;.
SSLC SAY RESULT 2017-18
SSLC RESULT ANALYSER
OEC Premetic Scholarship
സമഗ്ര - E Resource Portel
‍LINK AADHAAR WITH PAN
PRICE LIST OF TEXT BOOKS 2017-18
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(Updated with New Forms)

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികള്‍ : യോഗ്യതാപരീക്ഷ ഹെഡ്മാസ്റര്‍മാര്‍ക്ക് നടത്താം
സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിച്ചുവരുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച സ്കൂളുകളിലെ 10 വരെയുള്ള ക്ളാസുകളില്‍ ചേര്‍ന്ന് തുടര്‍ന്ന് പഠിക്കാന്‍ വയസ് പോലുള്ള നിബന്ധനകള്‍ക്ക് വിധേയമായി തൊട്ടുതാഴെ ക്ളാസില്‍ നിന്ന് ഉയര്‍ന്ന ക്ളാസിലേയ്ക്ക് പ്രമോഷന് അര്‍ഹരാകുവാന്‍ വേണ്ടി താഴെ ക്ളാസില്‍ യോഗ്യതാ എഴുത്തുപരീക്ഷ നടത്താന്‍ അതത് സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്കൂള്‍ ഹെഡ്മാസ്റര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവായി. ഇങ്ങനെ ചേര്‍ന്ന് പഠിക്കാന്‍ ഉദ്ദേശിക്കുന്ന സ്കൂളില്‍ തൊട്ട് താഴെയുള്ള ക്ളാസ് ഇല്ലെങ്കില്‍ അത്തരം ക്ളാസുകളുള്ള മറ്റ് അംഗീകൃത സ്കൂളുകളില്‍ പരീക്ഷ നടത്താം. അങ്ങനെ പരീക്ഷ നടത്തിയ സ്കൂളില്‍ നിന്ന് പ്രമോഷന് അര്‍ഹതയുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി ഉയര്‍ന്ന ക്ളാസുകളില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി.ഇല്ലാതെ പ്രവേശനം കൊടുക്കാം. അംഗീകാരമില്ലാത്ത സ്കൂളുകളില്‍ നാലാം ക്ളാസിലും താഴെയും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉയര്‍ന്ന ക്ളാസുകളില്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കണമെങ്കില്‍, മുന്‍ ഖണ്ഡിക പ്രകാരമുള്ള യോഗ്യതാ പരീക്ഷ നടത്താന്‍ അതത് ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത സ്കൂള്‍ ഹെഡ്മാസ്റര്‍മാരെ ചുമതലപ്പെടുത്തി. ഈ വിദ്യാര്‍ത്ഥികളുടെ പ്രമോഷനുവേണ്ടി തുടര്‍ മൂല്യനിര്‍ണ്ണയത്തിന്റെ (സി.ഇ) സ്കോര്‍ പരിഗണിക്കേണ്ടതില്ല. വിവിധ വിഷയങ്ങളുടെ എഴുത്തുപരീക്ഷയുടെ മാത്രം സ്കോര്‍ പരിഗണിച്ചാല്‍ മതി. 2013-14 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ അംഗീകൃത സ്കൂളുകളില്‍ ചേര്‍ന്ന് തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2013 മെയ് 28 ന് മുമ്പായി അപേക്ഷ ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത സ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ക്ക് നല്‍കണം. ഹെഡ്മാസ്റര്‍മാര്‍ സഹാദ്ധ്യാപകരുടെ സഹായത്തോടെ വിവിധ വിഷയങ്ങളുടെ യോഗ്യതാപരീക്ഷ നടത്തണം. പരീക്ഷാഫലം മെയ് 31-ന് മുമ്പായി പ്രസിദ്ധീകരിക്കണം. അര്‍ഹരായവര്‍ക്ക് തൊട്ടുയര്‍ന്ന ക്ളാസില്‍ ടി.സി.ഇല്ലാതെ പ്രവേശനം അനുവദിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ നാല് ആണ്. സ്കൂളില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ സാധാരണയായി പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും ടി.സി.ഒഴികെയുള്ള കാര്യങ്ങളില്‍ ഹെഡ്മാസ്റര്‍മാര്‍ ഉറപ്പാക്കണം. പി.എന്‍.എക്സ്.979/13
Maintained by Web & New Media Division, Information & Public Relations Department

No comments:

Post a Comment