FLASH NEWS

ഓണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്ത് 25ന് ശമ്പളം ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സെപ്തംബര്‍ 20ന് . പുതുക്കിയ സമയക്രമം ഡൗണ്‍ലോഡ്സ്ില്‍Minority Pre Metric Scholarship ഓണ്‍ലൈന്‍ എന്‍ട്രി ആഗസ്റ്റ് 31 വരെയും Incentive to Girlsന്റേത് ആഗസ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു,
Primary Hi Tech Labs - Schools selected for pilot activities
SCHOOL PARLIAMENT ELECTION
First Terminal Exam Time Table
BROADBAND COMPLAINT REGISTRATION
Pre-Metric Scholarships 2017-18
TERMINAL SURRENDER ARREAR (Pay Revision 2014)Through SPARK
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍2014 -  2015  SSLC ക്ലാസ് അദ്ധ്യാപകരുടെ ശ്രദ്ധക്ക്
1. ജനനതിയ്യതി തിരുത്തല്‍
2 .പേര് തിരുത്തല്‍
3.വീട്ടുപേര്‍ തിരുത്തല്‍
4. പിതാവിന്റെ പേര്‍ തിരുത്തല്‍
5. മേല്‍വിലാസം തിരുത്തല്‍
6. ജാതി /മതം എന്നിവ തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ ചെയ്യല്‍
6.സ്കൂള്‍ രജിസ്റ്ററിലേതുപോലെ കുട്ടിയുടെ വിവരങ്ങള്‍  ജനന സര്‍ട്ടിഫിക്കറ്റില്‍ മാറ്റല്‍
7. വയസ്സിളവിന് അപേക്ഷിക്കല്‍

1. ജനനതിയ്യതി തിരുത്തല്‍
  വിദ്യാര്‍ത്ഥികളുടെ ജനനതിയ്യതി സ്കൂള്‍ രജിസ്റ്ററിലും ജനനസര്‍ട്ടിഫിക്കറ്റിലും ഒരു പോലെ ആയിരിക്കണം . എന്നാല്‍ ചിലകുട്ടികളെ സംബന്ധിച്ചിടത്തോളം വ്യത്യാസമുണ്ടാകും . അത്തരം കേസുകളില്‍ പരീക്ഷാഭവന്റെസൈറ്റില്‍  നിന്ന്  പ്രസ്തുത ഫോം ഡൌണ്‍ലോഡ് ചെയ്യുക .   ജനനതിയ്യതി തിരുത്തുവാന്‍ 500 രൂപ ചലാന്‍ അടക്കേണ്ടതുണ്ട് . എന്നാല്‍ എസ് സികുട്ടികള്‍ക്ക് ഇത് വേണ്ടതില്ല . പക്ഷെ അവര്‍ തങ്ങളുടെ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മാത്രം .ജനന സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഇതോടോപ്പം വെക്കേണ്ടതാണ് .
2. പേര് / വീട്ടുപേര് / പിതാവിന്റെ പേര് / മേല്‍‌വിലാസം / ജാതി / മതം  എന്നിവ തിരുത്തുവാന്‍
ഇക്കാര്യം ഇപ്പോള്‍ സ്കൂള്‍ പ്രധാന അദ്ധ്യാപകര്‍ക്കുതന്നെ  ചെയ്യാവുന്നതാണ് . അതിനായി രക്ഷിതാവ് പ്രധാന അദ്ധ്യാപകന് ഒരു അപേക്ഷ നല്‍കണം . രക്ഷിതാവാണ് അപേക്ഷ നല്‍കേണ്ടതെങ്കിലും അപേക്ഷ എഴുതലും ഫോമുകള്‍ പൂരിപ്പിക്കലുമൊക്കെക്ലാസ് അദ്ധ്യപകന്റെ ചുമലിലാവും വന്നു വീഴുക . അതിനാല്‍ ഇക്കാര്യം സുഗമമാക്കുന്നതിനായി ഒരു മാതൃകാ അപേക്ഷാ ഫോം മുകളില്‍ കൊടുത്തിട്ടുണ്ട് . അത് ഡൌണ്‍ലോഡ് ചെയ്ത് ഫോട്ടോസ്റ്റാറ്റ്  എടുത്ത് പൂരിപ്പിക്കുകയാണെങ്കില്‍ ജോലി ഭാരം ഒരു പരിധിവരെ ക്ലാസ് അദ്ധ്യാപകരെ സംബന്ധിച്ച് കുറക്കാം . ജാതി / മതം എന്നിവ മാറ്റുന്നതിന് റവന്യൂ അധികാരിയില്‍നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ് . ഇവ റവന്യൂ അധികാരിയില്‍ നിന്ന്  ലഭിക്കുന്നതിന് കുട്ടിയുടെ ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് ( പ്രധാന അദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയത് ) പിതാവിന്റെ / മാതാവിന്റെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ആവശ്യമാണ്
3. സ്കൂള്‍ രജിസ്റ്ററിലേതുപോലെ കുട്ടിയുടെ വിവരങ്ങള്‍  ജനന സര്‍ട്ടിഫിക്കറ്റില്‍ മാറ്റല്‍
  ഇക്കാര്യത്തിനായി വിദ്യാര്‍ത്ഥിയുടെ പ്രസ്തുത കാര്യങ്ങള്‍ രേഖപ്പെടുത്തിയ ഒരു ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് പ്രധാന അദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയത് ഒരു അപേക്ഷയോടോപ്പം ഏത് പഞ്ചായത്തില്‍ നിന്നാണോ / മുനിസിപ്പാലിറ്റിയില്‍ നിന്നാണോ ജനനസര്‍ട്ടിഫിക്കറ്റ് ലഭിച്ചത് അവിടെ നല്‍കേണ്ടതാണ് . ഏകദേശം ഒരാഴ്ചക്കുള്ളില്‍  പുതിയ ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും
4. വയസ്സിളവിന് അപേക്ഷിക്കല്‍
ചില കുട്ടികള്‍ക്ക് 2014 ജൂണ്‍ 1 ന് 14 വയസ്സ് തികഞ്ഞിട്ടുണ്ടാകുകയില്ല . അത്തരം കുട്ടികളുടെ രക്ഷിതാക്കള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സ്കൂള്‍ പ്രധാന അദ്ധ്യാപകന്‍ മുഖേന അപേക്ഷിക്കേണ്ടതുണ്ട് . ഇത്തരത്തില്‍ അപേക്ഷ എഴുതലും മറ്റും പലസ്കൂളുകളീലും ക്ലാസ് അദ്ധ്യാപകരുടെ ജോലി തന്നെയാകാനാണ് സാദ്ധ്യത . അതിനാല്‍ അവര്‍ക്ക് ജോലിഭാരം കുറക്കുന്നതിനായി ബ്ലോഗിന്റെ ഹെഡ്ഡിംഗിനു താഴെ വയസ്സിളവിനുള്ള അപേക്ഷ എന്നപേരില്‍ ഒരു ഫോം നല്‍കിയിട്ടുണ്ട് . ഇത് ഫോട്ടോസ്റ്റാറ്റ് എടുത്ത് ഉപയോഗിക്കാവുന്നതാണ് .  ഈ അപേക്ഷയോടൊപ്പം ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയജനനസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് , പ്രധാന അദ്ധ്യാപകന്‍ നല്‍കിയ അഡ്‌മിഷന്‍ രജിസ്റ്ററിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്എന്നിവയും വെക്കേണ്ടതാണ്.
5.സമ്പൂര്‍ണ്ണയുടെ പൂര്‍ണ്ണത / കൃത്യത എന്നിവ ഉറപ്പാക്കല്‍

ഇക്കാര്യത്തിനുവേണ്ടി സെപ്തംബര്‍ മാസം വരെ കാത്തുനില്‍ക്കേണ്ട കാര്യമില്ല . എത്രയും വേഗം ഇത് ശരിയാക്കിയാല്‍ പിന്നെ അക്കാദമിക് കാര്യങ്ങളുമായി മുന്നോട്ടുപോകാവുന്നതാണ്.

No comments:

Post a Comment