FLASH NEWS

ഓണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്ത് 25ന് ശമ്പളം ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സെപ്തംബര്‍ 20ന് . പുതുക്കിയ സമയക്രമം ഡൗണ്‍ലോഡ്സ്ില്‍Minority Pre Metric Scholarship ഓണ്‍ലൈന്‍ എന്‍ട്രി ആഗസ്റ്റ് 31 വരെയും Incentive to Girlsന്റേത് ആഗസ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു,
Primary Hi Tech Labs - Schools selected for pilot activities
SCHOOL PARLIAMENT ELECTION
First Terminal Exam Time Table
BROADBAND COMPLAINT REGISTRATION
Pre-Metric Scholarships 2017-18
TERMINAL SURRENDER ARREAR (Pay Revision 2014)Through SPARK
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍



ഗാന്ധിസ്മൃതി ദിനാചരണം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ 10 വരെ ഗാന്ധിസ്മൃതി ദിനാചരണം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വ്യാഴാഴ്ച സ്‌കൂള്‍ അസംബ്ലി സംഘടിപ്പിക്കുകയും ഗാന്ധിജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തയതിനുശേഷം ഗാന്ധിയന്‍ ചിന്തകളെ സംബന്ധിച്ചും അവയുടെ ആനുകൂലിക പ്രസക്തിയെ സംബന്ധിച്ചും ഒരു സന്ദേശം നല്‍കേണ്ടതാണ്. ഇത് അധ്യാപകര്‍ നേരിട്ട് നടത്തുകയോ പുറമേ നിന്നുള്ള മറ്റ് പ്രമുഖ വ്യക്തികളെക്കൊണ്ട് നടത്തിക്കുകയോ ചെയ്യാവുന്നതാണ്. കൂടാതെ ഗാന്ധിജിയെപ്പറ്റിയുള്ള ഗാന്ധി, മേക്കിങ് ഓഫ് മഹാത്മ എന്നീ സിനിമകളില്‍ ഏതെങ്കിലുമൊന്ന് പ്രദര്‍ശിപ്പിക്കാവുന്നതുമാണ്. ഒക്ടോബര്‍ മൂന്ന് (വെള്ളി) : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളും ഫര്‍ണിച്ചറും മറ്റും വൃത്തിയും വെടിപ്പുമുള്ളതാക്കുക. ഒക്ടോബര്‍ നാല് (ശനി) വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരപ്രദേശങ്ങളില്‍ (മുറ്റം, ഗ്രൗണ്ട് തുടങ്ങിയവ) ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വൃത്തിയും വെടിപ്പുമുള്ളതാക്കുക. വിദ്യാഭ്യാസ സ്ഥാപന പരിസരത്തെവിടെയെങ്കിലും പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ടിട്ടുണ്ടെങ്കില്‍ അവ ഉടനടി നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സുരക്ഷിതമായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കരുത്. ഒക്ടോബര്‍ അഞ്ച് (ഞായര്‍) : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളിലെയും ശുചിമുറികളിലെയും മറ്റും ചുവരുകള്‍ ചായം പൂശുക. ഒക്ടോബര്‍ ആറ് (തിങ്കള്‍) : മതിയായ ശുചിമുറികള്‍ നിര്‍മ്മിക്കുക, ശുചിമുറികള്‍ എല്ലാ ദിവസവും വൃത്തിയാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാനുള്ള ഉത്തരവദിത്വം അധ്യാപകരെ/ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് സ്ഥാപന മേധാവി ഉത്തരവ് പുറപ്പെടുവിക്കുക. മലിന ജലം കെട്ടിക്കിടക്കാതിരിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ നടപ്പിലാക്കുക. പച്ചക്കറിത്തോട്ടം/പൂന്തോട്ടം നിര്‍മിക്കുക. ഒക്ടോബര്‍ ഏഴ് (ചൊവ്വ) : കുടിവെള്ള സംവിധാനം കാര്യക്ഷമമാക്കുക, കിണറുകളും കുടിവെള്ള ടാങ്കുകളും വൃത്തിയാക്കുക. പൊട്ടിയ ടാപ്പുകള്‍ നന്നാക്കുക തുടങ്ങിയവ. ഒകാടോബര്‍ എട്ട് (ബുധന്‍ : പ്ലാസ്റ്റിക് കവറുകള്‍ നിക്ഷേപിക്കുന്നതിനും നീക്കം ചെയ്യുന്നതിനും/നശിപ്പിക്കുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുക, മറ്റ് ഖരമാലിന്യങ്ങള്‍ സംഭരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും നീക്കംചെയ്യുന്നതിനും നശിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കുക. ഒക്ടോബര്‍ ഒന്‍പത് (വ്യാഴം) : ഭക്ഷണം തയ്യാറാക്കുന്ന അടുക്കള, പാത്രങ്ങള്‍, പരിസരം എന്നിവ വൃത്തിയും വെടിപ്പുമുള്ളതാക്കുക, ആഹാര സാധനങ്ങള്‍ സംഭരിക്കുന്നതിനും വിളമ്പുന്നതിനും പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കരുത്. ലഭ്യതയനുസരിച്ച് സ്റ്റീല്‍ പാത്രങ്ങള്‍ , വാഴയില എന്നിവ ഉപയോഗിക്കുക. ഒക്ടോബര്‍ പത്ത് (വെള്ളി) : മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മൂലമുള്ള ദൂഷ്യവശങ്ങള്‍, പരിസര ശുചീകരണത്തിന്റെ പ്രാധാന്യം എന്നിവ പ്രചരിപ്പിക്കുന്നതിനായി പ്ലക്കാര്‍ഡുകളും മറ്റും ഉള്‍പ്പെടുത്തി റാലികള്‍ സംഘടിപ്പിക്കേണ്ടതും വിദഗ്ദ്ധരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മറ്റ് പൊതുജനങ്ങള്‍ക്കുമായി ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കേണ്ടതുമാണ്

No comments:

Post a Comment