FLASH NEWS

OEC Lumpsum Grantന് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനസര്‍ക്കാരിന്റെ മികച്ച PTA അവാര്‍ഡിനുള്ള അപേക്ഷയും 2014-15വര്‍ഷം പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അധ്യാപകരുടെ മക്കള്‍ക്കുള്ള ദേശീയ അധ്യാപക ക്ഷേമഫൗണ്ടേഷന്‍ സ്കോള്ര‍ഷിപ്പ് വിശദാംശങ്ങളും ശാരീരികവൈകല്യമുള്ള ജീവനക്കാരുടെ സ്പെഷ്യല്‍ അലവന്‍സ് 1000രൂപയായി വര്‍ധിപ്പിച്ച ഉത്തരവിന്റെ പകര്‍പ്പും ഡൗണ്‍ലോഡ്‌സില്‍. സ്കൂളുകളില്‍ പ്രത്യേക അസംബ്ലിക്കു് നിര്‍ദ്ദേശം.Differentially Abled ജീവനക്കാരുടെ Special Allowance തുക 1000 രൂപയായി വര്‍ദ്ധിപ്പിച്ചു. ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യം. SSLC SAY പരീക്ഷാഫലം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ. സേ പരീക്ഷയില്‍ വിജയിച്ചവര്‍ക്കും ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കാനാവും. വിജയിക്കുന്നവര്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. എല്ലാ ജീവനക്കാരും SLI/GIS പാസ്‌ബുക്കുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അവ ബന്ധപ്പെട്ട DDOമാര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ ;.
SSLC SAY RESULT 2017-18
SSLC RESULT ANALYSER
OEC Premetic Scholarship
സമഗ്ര - E Resource Portel
‍LINK AADHAAR WITH PAN
PRICE LIST OF TEXT BOOKS 2017-18
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(Updated with New Forms)

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


MINORITY PRE-METRIC SCHOLARSHIP 2015-16

     2015-16 വര്‍ഷത്തെ Minority Pre-Metric Scholarship-ന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈനായി വേണം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്ഥമായി ഈ വര്‍ഷം മുതല്‍ 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കേന്ദ്രസര്‍ക്കാരിന്റെ സ്കോള്ര‍ഷിപ്പ് പോര്‍ട്ടലായ scholarships.gov.in-ലും ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളുടേത് scholarship.itschool.gov.in-ലുമാണ് നല്‍കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ സര്‍ക്കുലറുകള്‍ പുറത്തിറങ്ങിയത് അനുബന്ധമായി ചുവടെ ചേര്‍ക്കുന്നു.
CLICK Here for On line Link For Classes 1-8 
അപേക്ഷിക്കുന്നതിന് യോഗ്യരായവര്‍
  1. ഗവ. / എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് /CBSE&ICSE സ്കൂളുകളിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട (മുസ്ലീം, കൃസ്ത്യന്‍, സിഖ്, പാഴ്സി, ബുദ്ധിസ്റ്റ്, ജൈന്‍) വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
  2. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്
  3. മുന്‍വര്‍ഷത്തെ പൊതു പരീക്ഷയില്‍ 50%-മോ അതിലധികമോ മാര്‍ക്കുകള്‍ ഉള്ളവരായിരിക്കണം. ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഈ നിബന്ധന ബാധകമല്ല.
  4. ഒരു കുടുംബത്തിലെ പരമാവധി  രണ്ട് കുട്ടികള്‍ക്ക് മാത്രമേഅപേക്ഷ സമര്‍പ്പിക്കാനാവൂ.
  5. അപേക്ഷയോടൊപ്പം (മാതൃക ചുവടെ) മതം, വരുമാനം ഇവ തെളിയിക്കുന്നതിനുള്ള സത്യവാങ്ങ്മൂലങ്ങള്‍ രക്ഷകര്‍ത്താവ് സാക്ഷ്യപ്പെടുത്തിയത് സമര്‍പ്പിക്കണം .(സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വന്തയായി എഴുതി നല്‍കിയ സത്യവാങ്ങമൂലവും ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട അധികാരി നല്‍കുന്ന സാക്ഷ്യപത്രവുമാണ് നല്‍കേണ്ടത്.) 
  6. സത്യവാങ്ങ്മൂലങ്ങള്‍ വെള്ള പേപ്പറില്‍ നല്‍കിയാല്‍ മതി. മുദ്രപത്രം ആവശ്യമില്ല.
  7. സ്കൂള്‍ മാറി വന്ന വിദ്യാര്‍ഥികളുടെ മുമ്പ് പഠിച്ച വിദ്യാലയത്തിലെ മാര്‍ക്ക് ലിസ്റ്റുമായി ഒത്ത് നോക്കി പ്രധാനാധ്യാപകര്‍ ബോധ്യപ്പെടേണ്ടതാണ്.
  8. മുമ്പ് പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചവരെ RENEWAL എന്ന് നിര്‍ബന്ധമായും സൂചിപ്പിച്ചിരിക്കണം.
  9. രക്ഷകര്‍ത്താവിന്റെ മൊബൈല്‍ നമ്പര്‍, അപേക്ഷകന്റെ പേരിലുള്ള ബാങ്ക് വിശദാംശങ്ങള്‍ ( അക്കൗണ്ട് നമ്പര്‍, IFSC കോഡ്, ബാങ്കിന്റെ പേര് ഇവ പാസ്ബുക്കിന്റെ പകര്‍പ്പുമായി ഒത്ത് നോക്കി ഉറപ്പ് വരുത്തിയത്), ആധാര്‍ ലഭിച്ച വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ എന്നിവ അപേക്ഷയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
  10. കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ലഭിക്കുന്ന Application Number അപേക്ഷാ ഫോമില്‍ എഴുതിച്ചേര്‍ക്കുന്നതിനും അപേക്ഷകള്‍ Verified ബട്ടണ്‍ ക്ലിക്ക് ചെയ്ത് കണ്‍ഫേം ചെയ്യുന്നതിനും സ്കൂള്‍ അധികാരികള്‍ ശ്രദ്ധിക്കണം.
  11. Consolidated List AEO-ക്കോ(LP/UP സ്കൂളുകള്‍) DEO-ക്കോ(High School) സമര്‍പ്പിക്കണം. (അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ ക്രോഡീകരിച്ച ലിസ്റ്റിനൊപ്പം അപേക്ഷകളും AEO/DEO-ക്ക് നല്‍കേണ്ടതാണ്)
  12. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളുടെ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള ഐ ടി സ്കൂളിന്റെ സൈറ്റില്‍ Username, Password ഇവ നിലവില്‍ സ്കൂള്‍കോഡായി  നല്‍കിയിരിക്കുന്നു ആദ്യതവണ പാസ്‌വേഡ് മാറ്റാന്‍ മറക്കരുത്
  13. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം ജൂലൈ 31,2015
  14. അപേക്ഷയില്‍ കുട്ടികളുടെ ഒപ്പ് നിര്‍ബന്ധം( 1 മുതല്‍ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അപേക്ഷാ ഫോമില്‍ രക്ഷകര്‍ത്താവിന്റെ ഒപ്പ് ആയാലും മതി)
  15. അപേക്ഷാഫോമില്‍ കുട്ടിയുടെ പാസ്‌പോര്‍ട്ട് സൈസിലുള്ള ഫോട്ടോ ഉള്‍പ്പെടുട്ടണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്.
  16. 9,10 ക്ലാസുകളിലെ കുട്ടികള്‍ക്ക് അപേക്ഷ നേരിട്ട് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായി ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കില്‍ കുട്ടിയെ ആദ്യം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന Username , Password ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.(Applying procedures for Scholarship Schemes for both Fresh and Renewal are given below:
    Fresh: 1st step - Student have to go with the option “Student Login”, on the home page of National Scholarships Portal. Fill up the application as per the instructions given by the system then click on save button. After saving, student will get a “Temporary ID”. The system will instruct the applicant to submit his/her Temporary ID and date of birth to fill subsequent details. Once registration is complete on click of submit button, a Permanent Registration ID is generated which can be used for Renewal and tracking the status of application
    Renewal: 1st step - Renewal Students have to apply with their Permanent id which they got previous year. Student can also use Forgot Registration ID to retrieve their ID.)

നിര്‍ദ്ദേശങ്ങള്‍ പ്രധാനാധ്യാപകര്‍  AEO/DEO & അപേക്ഷകര്‍

No comments:

Post a Comment