FLASH NEWS

OEC Lumpsum Grantന് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനസര്‍ക്കാരിന്റെ മികച്ച PTA അവാര്‍ഡിനുള്ള അപേക്ഷയും 2014-15വര്‍ഷം പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അധ്യാപകരുടെ മക്കള്‍ക്കുള്ള ദേശീയ അധ്യാപക ക്ഷേമഫൗണ്ടേഷന്‍ സ്കോള്ര‍ഷിപ്പ് വിശദാംശങ്ങളും ശാരീരികവൈകല്യമുള്ള ജീവനക്കാരുടെ സ്പെഷ്യല്‍ അലവന്‍സ് 1000രൂപയായി വര്‍ധിപ്പിച്ച ഉത്തരവിന്റെ പകര്‍പ്പും ഡൗണ്‍ലോഡ്‌സില്‍. സ്കൂളുകളില്‍ പ്രത്യേക അസംബ്ലിക്കു് നിര്‍ദ്ദേശം.Differentially Abled ജീവനക്കാരുടെ Special Allowance തുക 1000 രൂപയായി വര്‍ദ്ധിപ്പിച്ചു. ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യം. SSLC SAY പരീക്ഷാഫലം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ. സേ പരീക്ഷയില്‍ വിജയിച്ചവര്‍ക്കും ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കാനാവും. വിജയിക്കുന്നവര്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. എല്ലാ ജീവനക്കാരും SLI/GIS പാസ്‌ബുക്കുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അവ ബന്ധപ്പെട്ട DDOമാര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ ;.
SSLC SAY RESULT 2017-18
SSLC RESULT ANALYSER
OEC Premetic Scholarship
സമഗ്ര - E Resource Portel
‍LINK AADHAAR WITH PAN
PRICE LIST OF TEXT BOOKS 2017-18
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(Updated with New Forms)

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


OEC LUMSUM GRANT - അപേക്ഷ ഓണ്‍ലൈന്‍ മുഖാന്തരം


      ഈ വര്‍ഷം മുതല്‍ OEC Lumpsum Grant അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കണമെന്ന് നിര്‍ദ്ദേശം. OEC വിദ്യാര്‍ഥികള്‍ക്ക് മുറമെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരും വിദ്യാഭ്യാസാനുകൂല്യത്തിനായി അനുവദിച്ച മറ്റ് വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ( OEC വിഭാഗങ്ങളുടെയും വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ള മറ്റ് വിഭാഗക്കാരുടെയും പട്ടിക ചുവടെ). 
പ്രത്യേകം ശ്രദ്ധിക്കുക.

സ്കൂളിന്‍റെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഡാറ്റാ എന്‍ട്രി ആരംഭിക്കേണ്ടതാണ്. Closing Date - July 30. പട്ടികജാതിയില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ (ഉദാ - സാംബവര്‍/ചേരമര്‍ ക്രിസ്റ്റ്യന്‍ etc) മതം ക്രിസ്റ്റ്യന്‍ എന്ന് സെലക്ട് ചെയ്യുക. ജാതി Schedule Castes Converted to Christianity എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.

 
പ്രധാനനിര്‍ദ്ദേശങ്ങള്‍
  1. ഓണ്‍ലൈന്‍ ലിങ്ക് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജം.(ലിങ്ക് ചുവടെ) സമ്പൂര്‍ണ്ണയുടെ Username, Password ഇവ നല്‍കുക. 
  2. സ്കൂള്‍ പ്രധാനാധ്യാപകരുടെ പേര് , മറ്റ് വിശദാംശങ്ങള്‍ മാറ്റം വരുത്തുന്നതിനായി Dashboard-ലെ Update Details എന്ന ബട്ടണും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ക്ക് Bank& School Details എന്ന ബട്ടണും ഉപയോഗിക്കുക. തുടര്‍ന്ന് Data Entry-ക്കായി OEC Lumpsum Grant എന്ന ബട്ടണും ഉപയോഗിക്കുക
  3. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക
  4. OEC വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കും 6ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ള ആനുകൂല്യത്തിനര്‍തയുള്ള മറ്റ് 30 വിഭാഗങ്ങളും(പട്ടിക ചുവടെ)
  5. ഗ്രാന്റ് തുക പ്രധാനാധ്യാപകന്റെ അക്കൗണ്ടിലേക്കായിരിക്കും എത്തുക
  6. രജിസ്ട്രേഷന്‍ ആരംഭിച്ചു. ജൂലൈ 30-നകം അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
  7. വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. ആവശ്യമെങ്കില്‍ മാത്രം ചുവടെയുള്ള മാതൃകയില്‍ അപേക്ഷ സ്വീകരിക്കാം
  8. ജാതി വിവരം സംബന്ധിച്ച് സംശയമുള്ളവരുടെ മാത്രം ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മതി
  9. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിര്‍ബന്ധമല്ലെങ്കിലും അവ ലഭ്യമെങ്കില്‍  ഉള്‍പ്പെടുത്തുക. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രയോജനപ്പെടും.
  10. സ്കൂള്‍ പ്രധാനാധ്യാപകരുടെ അക്കൗണ്ട് വിശദാംശങ്ങള്‍ കൃത്യമായിരിക്കണം. (OBC പ്രീമെട്രിക്കിന്റേതായാലും മതി)
  11. അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ്, ഫീസ് റീ ഇംപേഴ്സ്മെന്റ് എന്നിവ സ്ഥാപനമേധാവിയുടെ അക്കൗണ്ടിലേക്ക്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന AEO/DEOക്ക് Forward ചെയ്യണം
  12. ലംപ്സംഗ്രാന്റ് തുക :LP-Rs.250 , UP-Rs.500, HS-Rs.750 ആവര്‍ത്തിച്ച് പഠിക്കുന്നവര്‍ക്ക് ഇതിന്റെ 50% മാത്രം

No comments:

Post a Comment