FLASH NEWS

OEC Lumpsum Grantന് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനസര്‍ക്കാരിന്റെ മികച്ച PTA അവാര്‍ഡിനുള്ള അപേക്ഷയും 2014-15വര്‍ഷം പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അധ്യാപകരുടെ മക്കള്‍ക്കുള്ള ദേശീയ അധ്യാപക ക്ഷേമഫൗണ്ടേഷന്‍ സ്കോള്ര‍ഷിപ്പ് വിശദാംശങ്ങളും ശാരീരികവൈകല്യമുള്ള ജീവനക്കാരുടെ സ്പെഷ്യല്‍ അലവന്‍സ് 1000രൂപയായി വര്‍ധിപ്പിച്ച ഉത്തരവിന്റെ പകര്‍പ്പും ഡൗണ്‍ലോഡ്‌സില്‍. സ്കൂളുകളില്‍ പ്രത്യേക അസംബ്ലിക്കു് നിര്‍ദ്ദേശം.Differentially Abled ജീവനക്കാരുടെ Special Allowance തുക 1000 രൂപയായി വര്‍ദ്ധിപ്പിച്ചു. ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യം. SSLC SAY പരീക്ഷാഫലം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ. സേ പരീക്ഷയില്‍ വിജയിച്ചവര്‍ക്കും ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കാനാവും. വിജയിക്കുന്നവര്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. എല്ലാ ജീവനക്കാരും SLI/GIS പാസ്‌ബുക്കുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അവ ബന്ധപ്പെട്ട DDOമാര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ ;.
SSLC SAY RESULT 2017-18
SSLC RESULT ANALYSER
OEC Premetic Scholarship
സമഗ്ര - E Resource Portel
‍LINK AADHAAR WITH PAN
PRICE LIST OF TEXT BOOKS 2017-18
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(Updated with New Forms)

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


2016-17 വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ക്ക് ഇൻഡന്റ് നല്‍കണം.

2016-17 അദ്ധ്യയന വർഷത്തേക്കാവശ്യമായ ഒന്ന് മുതൽ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റ് സ്കൂളുകളിൽ നിന്നും ഐടി സ്കൂൾ വെബ്സൈറ്റിൽ ഓൺലൈനായി 2016 ജനുവരി 2 മുതൽ 8 വരെ നൽകാവുന്നതാണ്.  സർക്കാർ / എയ്ഡഡ് സ്കൂളുകൾ മുൻ വർഷത്തെ പോലെ തന്നെ 2016-17 അദ്ധ്യയന വർഷത്തേക്കും ഓരോ സ്കൂളുകൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റിംഗ് അതാത് സ്കൂളുകളില്‍നിന്നും നേരിട്ട്  www.itschool.gov.in എന്ന വെബ് സൈറ്റില്‍ നല്‍കേണ്ടതാണ്.
ഇൻഡന്റിംഗിനുള്ള വിവിധ ഘട്ടങ്ങൾ
www.itschool.gov.in എന്ന വെബ് സൈറ്റില്‍  Text Book Suply and Monitoring System എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അതാത് സ്കൂളുകൾക്കുള്ള സമ്പൂർണ്ണ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. അതിനു ശേഷം സ്കൂൾ ഏത് സൊസൈറ്റിയുടെ കീഴിലാണ് വരുന്നതെന്ന് ക്ലിക്ക് ചെയ്ത് തെരഞ്ഞെടുക്കേണ്ടതുമാണ്. തുടർന്ന് എൻട്രി ഫോം ലിങ്കിൽ ക്ലിക്ക്  ചെയ്ത് സ്റ്റാൻഡേർഡ് സെലക്ട് ചെയ്യുമ്പോൾ അതാത് സ്റ്റാൻഡേർഡിൽ വരുന്ന ടൈറ്റിലുകൾ ലഭ്യമാകും. ഇതിൽ No. of books required എന്ന കോളത്തിൽ ഓരോ ടൈറ്റിലിലും വേണ്ട ബുക്കുകളുടെ എണ്ണം എന്റർ ചെയ്ത് സേവ് ചെയ്യേണ്ടതാണ്. Total students of Sampoorna എന്ന തസകെട്ടില്‍ കാണുന്ന കുട്ടികളുടെ എണ്ണം  സമ്പൂർണ്ണ പ്രകാരം 2016-17 വർഷത്തേക്ക് വരാവുന്ന കുട്ടികളുടെ എണ്ണമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ സ്കൂളുകളും അവരവരുടെ സൊസൈറ്റി മാപ്പ് ചെയ്തു എന്നത് ഉറപ്പുവരുത്തണം. 9, 10 ക്ലാസ്സുകളിലെ അതാത് വിഷയങ്ങളെടുക്കുന്ന അധ്യാപകരുടെ എണ്ണമനുസരിച്ച് ഓരോ അദ്ധ്യാപകർക്കും ഒരു ബുക്ക് വീതം അധികമായി ഇൻഡന്റ് ചെയ്യാവുന്നതാണ്. 2015-16 വർഷത്തിലെ ആറാം സാദ്ധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം ഐടിസ്കൂൾ അധികൃതർക്ക് അറിവുള്ളതാണ്. 2015-16 അദ്ധ്യയന വർഷത്തേക്കുള്ള കുട്ടികളുടെ എണ്ണം ഇൻഡന്റ് ചെയ്തപ്പോൾ സ്കൂൾ പ്രഥമാദ്ധ്യാപകർ എണ്ണത്തിന് ആനുപാതികമല്ലാതെ കൂടുതൽ പാഠപുസ്തകങ്ങൾക്ക് ഇൻഡന്റ് നൽകിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2015–17 അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കൃത്യമായ പാഠപുസ്തകങ്ങൾ മാത്രം ഇൻഡന്റിംഗ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആതിനാൽ, സ്കൂൾ പ്രധാനാധ്യാപകർ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മാത്രം പാഠപുസ്തകങ്ങളുടെ ഇൻഡന്റിംഗ് നടത്താൻ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത രീതിയിൽ ഇൻഡന്റിംഗ് നടത്തുന്നത് ഗൗരവമായി കണക്കാക്കുന്നതാണ്. മാത്രമല്ല 8.12.2016 നു ശേഷം തിരുത്തലുകൾ വരുത്തുന്നതിനും എഡിറ്റിംഗിനും യാതൊരു കാരണവശാലും സമയം അനുവദിക്കുന്നതുമല്ല. ആയതിനാൽ അപ്ഗ്രേഡ് ചെയ്ത ഇൻഡന്റിന്റെ പകർപ്പ് അതാത് പ്രധാനാധ്യാപകർ എടുത്ത് ഒപ്പുവച്ച് സൂക്ഷിക്കേണ്ടതാണ്..
സര്‍ക്കുലര്‍ ഇവിടെ

No comments:

Post a Comment