ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം


| | | | |

2014 -  2015  SSLC ക്ലാസ് അദ്ധ്യാപകരുടെ ശ്രദ്ധക്ക്
1. ജനനതിയ്യതി തിരുത്തല്‍
2 .പേര് തിരുത്തല്‍
3.വീട്ടുപേര്‍ തിരുത്തല്‍
4. പിതാവിന്റെ പേര്‍ തിരുത്തല്‍
5. മേല്‍വിലാസം തിരുത്തല്‍
6. ജാതി /മതം എന്നിവ തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ ചെയ്യല്‍
6.സ്കൂള്‍ രജിസ്റ്ററിലേതുപോലെ കുട്ടിയുടെ വിവരങ്ങള്‍  ജനന സര്‍ട്ടിഫിക്കറ്റില്‍ മാറ്റല്‍
7. വയസ്സിളവിന് അപേക്ഷിക്കല്‍

1. ജനനതിയ്യതി തിരുത്തല്‍
  വിദ്യാര്‍ത്ഥികളുടെ ജനനതിയ്യതി സ്കൂള്‍ രജിസ്റ്ററിലും ജനനസര്‍ട്ടിഫിക്കറ്റിലും ഒരു പോലെ ആയിരിക്കണം . എന്നാല്‍ ചിലകുട്ടികളെ സംബന്ധിച്ചിടത്തോളം വ്യത്യാസമുണ്ടാകും . അത്തരം കേസുകളില്‍ പരീക്ഷാഭവന്റെസൈറ്റില്‍  നിന്ന്  പ്രസ്തുത ഫോം ഡൌണ്‍ലോഡ് ചെയ്യുക .   ജനനതിയ്യതി തിരുത്തുവാന്‍ 500 രൂപ ചലാന്‍ അടക്കേണ്ടതുണ്ട് . എന്നാല്‍ എസ് സികുട്ടികള്‍ക്ക് ഇത് വേണ്ടതില്ല . പക്ഷെ അവര്‍ തങ്ങളുടെ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മാത്രം .ജനന സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഇതോടോപ്പം വെക്കേണ്ടതാണ് .
2. പേര് / വീട്ടുപേര് / പിതാവിന്റെ പേര് / മേല്‍‌വിലാസം / ജാതി / മതം  എന്നിവ തിരുത്തുവാന്‍
ഇക്കാര്യം ഇപ്പോള്‍ സ്കൂള്‍ പ്രധാന അദ്ധ്യാപകര്‍ക്കുതന്നെ  ചെയ്യാവുന്നതാണ് . അതിനായി രക്ഷിതാവ് പ്രധാന അദ്ധ്യാപകന് ഒരു അപേക്ഷ നല്‍കണം . രക്ഷിതാവാണ് അപേക്ഷ നല്‍കേണ്ടതെങ്കിലും അപേക്ഷ എഴുതലും ഫോമുകള്‍ പൂരിപ്പിക്കലുമൊക്കെക്ലാസ് അദ്ധ്യപകന്റെ ചുമലിലാവും വന്നു വീഴുക . അതിനാല്‍ ഇക്കാര്യം സുഗമമാക്കുന്നതിനായി ഒരു മാതൃകാ അപേക്ഷാ ഫോം മുകളില്‍ കൊടുത്തിട്ടുണ്ട് . അത് ഡൌണ്‍ലോഡ് ചെയ്ത് ഫോട്ടോസ്റ്റാറ്റ്  എടുത്ത് പൂരിപ്പിക്കുകയാണെങ്കില്‍ ജോലി ഭാരം ഒരു പരിധിവരെ ക്ലാസ് അദ്ധ്യാപകരെ സംബന്ധിച്ച് കുറക്കാം . ജാതി / മതം എന്നിവ മാറ്റുന്നതിന് റവന്യൂ അധികാരിയില്‍നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ് . ഇവ റവന്യൂ അധികാരിയില്‍ നിന്ന്  ലഭിക്കുന്നതിന് കുട്ടിയുടെ ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് ( പ്രധാന അദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയത് ) പിതാവിന്റെ / മാതാവിന്റെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ആവശ്യമാണ്
3. സ്കൂള്‍ രജിസ്റ്ററിലേതുപോലെ കുട്ടിയുടെ വിവരങ്ങള്‍  ജനന സര്‍ട്ടിഫിക്കറ്റില്‍ മാറ്റല്‍
  ഇക്കാര്യത്തിനായി വിദ്യാര്‍ത്ഥിയുടെ പ്രസ്തുത കാര്യങ്ങള്‍ രേഖപ്പെടുത്തിയ ഒരു ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് പ്രധാന അദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയത് ഒരു അപേക്ഷയോടോപ്പം ഏത് പഞ്ചായത്തില്‍ നിന്നാണോ / മുനിസിപ്പാലിറ്റിയില്‍ നിന്നാണോ ജനനസര്‍ട്ടിഫിക്കറ്റ് ലഭിച്ചത് അവിടെ നല്‍കേണ്ടതാണ് . ഏകദേശം ഒരാഴ്ചക്കുള്ളില്‍  പുതിയ ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും
4. വയസ്സിളവിന് അപേക്ഷിക്കല്‍
ചില കുട്ടികള്‍ക്ക് 2014 ജൂണ്‍ 1 ന് 14 വയസ്സ് തികഞ്ഞിട്ടുണ്ടാകുകയില്ല . അത്തരം കുട്ടികളുടെ രക്ഷിതാക്കള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സ്കൂള്‍ പ്രധാന അദ്ധ്യാപകന്‍ മുഖേന അപേക്ഷിക്കേണ്ടതുണ്ട് . ഇത്തരത്തില്‍ അപേക്ഷ എഴുതലും മറ്റും പലസ്കൂളുകളീലും ക്ലാസ് അദ്ധ്യാപകരുടെ ജോലി തന്നെയാകാനാണ് സാദ്ധ്യത . അതിനാല്‍ അവര്‍ക്ക് ജോലിഭാരം കുറക്കുന്നതിനായി ബ്ലോഗിന്റെ ഹെഡ്ഡിംഗിനു താഴെ വയസ്സിളവിനുള്ള അപേക്ഷ എന്നപേരില്‍ ഒരു ഫോം നല്‍കിയിട്ടുണ്ട് . ഇത് ഫോട്ടോസ്റ്റാറ്റ് എടുത്ത് ഉപയോഗിക്കാവുന്നതാണ് .  ഈ അപേക്ഷയോടൊപ്പം ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയജനനസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് , പ്രധാന അദ്ധ്യാപകന്‍ നല്‍കിയ അഡ്‌മിഷന്‍ രജിസ്റ്ററിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്എന്നിവയും വെക്കേണ്ടതാണ്.
5.സമ്പൂര്‍ണ്ണയുടെ പൂര്‍ണ്ണത / കൃത്യത എന്നിവ ഉറപ്പാക്കല്‍

ഇക്കാര്യത്തിനുവേണ്ടി സെപ്തംബര്‍ മാസം വരെ കാത്തുനില്‍ക്കേണ്ട കാര്യമില്ല . എത്രയും വേഗം ഇത് ശരിയാക്കിയാല്‍ പിന്നെ അക്കാദമിക് കാര്യങ്ങളുമായി മുന്നോട്ടുപോകാവുന്നതാണ്.


SSLC 2015 - Exam Concession to CWSNതസ്തിക നിര്‍ണയം 2014-2015 ഏറ്റവും പുതിയ സര്‍ക്കുലര്‍ (10/7/2014 )കാണുക 

animated gifസ്കൂളുകള്‍ ഒരേ സമയം സമ്പൂര്‍ണ സൈറ്റില്‍ പ്രവേശിച്ചത്‌ കാരണം പ്രവര്‍ത്തനം തടസ്സപ്പെട്ടതിനാല്‍ ആറാം പ്രവര്‍ത്തിദിന കണെക്കെടുപ്പിനായി ഇനി സ്കൂളുകള്‍ സൈറ്റില്‍ പ്രവേശിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു. സര്‍ക്കുലര്‍ 

ആദായ നികുതി പരിധി 2.5 ലക്ഷമായി ഉയര്‍ത്തി. 80 സി പ്രകാരം നികുതി ഇളവിനുള്ള പരിധി ഒരു ലക്ഷത്തില്‍നിന്ന് ഒന്നര ലക്ഷമാക്കി

SSLC 2015 ANSWER SHEET,CV COVER REQUIREMENT INTEND WEBSITE | CIRCULAR

STAFF FIXATION- 2013-14, 2014-15 - AMENDMENT ORDER

പത്താം തരം തുല്യതാ പരീക്ഷ - സെപ്റ്റംബര്‍ 2014 വിജ്ഞാപനം കാണുക 

രണ്ടാം അലോട്ട്മെന്റ് - PLUS ONE VHSE 

Minority Prematric Scholarship 2014-15

First installment for 2014-15 credited to account of all schools from DPI Office. .The arrears of 2013-14 can be met from the allotted.Click here

  "Hello Childline Campaign" July 9-11_Click here

Data Collection of School Employess ( Last Date - June 16) : Circular - Website